പാര്‍ലമെന്റിന്റെ ഹ്രസ്വകാല സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. ചരിത്രപരമായ ചില തീരുമാനങ്ങളും നിമിഷങ്ങളുമാണ് ഉണ്ടാകാന്‍ പോകുന്നത്. നാളെ ഗണേഷ് ചതുര്‍ത്തി ദിനമാണ്. ആ ദിനത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പുതിയ കെട്ടിടത്തിലേക്ക് മാറുകയാണ്.

ചെറിയ കാലത്തേക്കാണ് ഈ സമ്മേളനം ചേരുന്നതെങ്കിലും ഈ ചെറിയ കാലയളവില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു. വനിത സംവരണ ബില്‍ ഉള്‍പ്പടെ നിരവധി സുപ്രധാന ബില്ലുകള്‍ ഈ ഹൃസ്വകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇന്ന് വൈകീട്ട് സര്‍വ്വകക്ഷി യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.

Historic decisions will be in the special session of Parliament

More Stories from this section

family-dental
witywide