ചർച്ച വിജയം; ഹോളിവുഡ് താരങ്ങളുടെ 118 ദിവസം നീണ്ട സമരം അവസാനിപ്പിച്ചു

വാഷിങ്ടൺ : ഹോളിവുഡ് താരങ്ങൾ 118 ദിവസങ്ങളായി നടത്തിയ സമരത്തിന് അവസാനമായി. ഹോളിവുഡ് സ്റ്റുഡിയോകളുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഡിസ്നി, നെറ്റ്ഫ്ളിക്സ് എന്നിവരുമായി മൂന്നു വർഷത്തേക്ക് കാരാറുണ്ടാക്കിയതായി താരങ്ങൾ അറിയിച്ചു.

മെച്ചപ്പെട്ട വേതനവും ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ ഉപയോഗത്തിൽ നിന്ന് പരിരക്ഷണവും തേടിയായിരുന്നു സമരം. താരങ്ങളുടെ സംഘടനയായ സാഗ് – ആഫ്ട്രയാണു സമരത്തിന് നേതൃത്വം നൽകിയത്. വിജയം നേടുന്നതുവരെ സമരത്തിൽ ഉറച്ചുനിന്ന താരങ്ങളെ സംഘടന പ്രസിഡൻ്റ് ഫ്രാൻ ഡ്രെഷർ അഭിനന്ദിച്ചു.

താരസംഘടനയായ സാഗ് – ആഫ്ട്രയും അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടിവി പ്രോഡ്യൂസേഴ്സും തമ്മിലാണ് ചർച്ചകൾ നടന്നത്. തിരക്കഥാകൃത്തുക്കളും താരങ്ങൾക്കൊപ്പം സമരം ആരംഭിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ എഴുത്തുകാരുടെ സംഘടന കഴിഞ്ഞമാസം സമരം പിൻവലിച്ചു. സമരം മൂലം നിരവധി സിനിമകളും ടിവി ഷോകളും മുടങ്ങിയിട്ടുണ്ട്.

Hollywood Actors Strike Ends

More Stories from this section

family-dental
witywide