ഹോങ്കോങ് മാധ്യമപ്രവർത്തകയെ ചൈനയിൽ കാണാതായി; ഒടുവിൽ കണ്ടത് നവംബർ 2ന്

തായ്‌പേയ്: ചൈനയിൽ ഒരാളെ കാണാതാകുന്നത് ഒരു ആകാംഷയും അൽഭുതവും ഉണ്ടാക്കുന്നില്ല. അര ഡസൻ മന്ത്രിമാരും വ്യവസായികളുമടക്കം നിരവധി പേരെ അവിടെ കാണാതായിട്ടുണ്ട്. ചൈനയെന്ന ഉരുക്കുകോട്ടിയിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പുറംലോകത്തിന് ഒരു വിവരവുമില്ല. ഒരാളും അന്വേഷിച്ച് പോകാറില്ല. കാരണം ചൈനയെ എല്ലാവരും ഭയക്കുന്നു. ഒടുവിലെ തിരോധാനം ഒരു മാധ്യമപ്രവർത്തകയുടേതാണ്.

ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു മാധ്യമപ്രവര്‍ത്തകയെ ജോലിക്ക് ശേഷം ചൈനയില്‍ കാണാതായതായി റിപ്പോര്‍ട്ട്. ചൈനീസ് അധികാരികള്‍ അവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന സ്ഥിരീകരിക്കാത്ത വിവരവുമുണ്ട്.

ചൈനീസ് പ്രതിരോധത്തിലും നയതന്ത്രത്തിലും സ്‌പെഷലൈസ് ചെയ്ത അവാര്‍ഡ് ജേതാവായ റിപ്പോര്‍ട്ടര്‍ മിന്നി ചാനെയാണ് കാണാതായത്. സിയാങ്ഷാന്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ ബെയ്ജിംഗിലേക്ക് പോയിരുന്നുവെങ്കിലും ഒക്ടോബര്‍ 31 ന് ത്രിദിന സുരക്ഷാ കോണ്‍ഫറന്‍സ് അവസാനിച്ചതിന് ശേഷവും അവര്‍ മടങ്ങിയെത്തിയിട്ടില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

ചൈനീസ് ടെക് ഭീമനായ അലിബാബയുടെ ഉടമസ്ഥതയിലുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ്, റിപ്പോര്‍ട്ടറുടെ തിരോധാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വകാര്യതാ പ്രശ്നങ്ങള്‍ കാരണം കൂടുതല്‍ വിശദീകരിക്കാതെ ചാന്‍ ”വ്യക്തിഗത അവധിയിലാണെന്ന് മാത്രമാണ് അവരുടെ സ്ഥാപനം നല്‍കുന്ന ഔദ്യോഗിക വിശദീകരണം.

പത്രത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, 2005 മുതല്‍ ചാന്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. ഗാസയിലെ യുദ്ധത്തില്‍ ചൈനയുടെ മധ്യസ്ഥ പങ്കിനെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു അവര്‍ ഏറ്റവും ഒടുവിലായി കൊടുത്തിരിക്കുന്നതെന്നും കാണാം. ഇത് നവംബര്‍ 1 നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചാനിന്റെ വാട്ട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ ഫീച്ചര്‍ അനുസരിച്ച് നവംബര്‍ 2 ന് ഉച്ചകഴിഞ്ഞാണ് അവരെ അവസാനമായി ഓണ്‍ലൈനായി കാണിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ചാന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ് നവംബര്‍ 11-നാണ് വന്നിരിക്കുന്നത്. എന്നാല്‍, അത് അവര്‍ സാധാരണയായി നല്‍കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണെന്നും എവിടെയാണെന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് ചാന്‍ മറുപടി നല്‍കിയിട്ടില്ലെന്നും ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. ചാന്‍ മറ്റാരുടെയോ നിയന്ത്രണത്തിലോ തടവിലോ ആണെന്ന സംശയമാണ് ഇതുവഴി ബലപ്പെടുന്നത്.

Hong Kong journalist missing after reporting trip to China, report says

More Stories from this section

family-dental
witywide