
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പുതിയ സ്പീക്കര്‍ നോമിനിയായി ജനപ്രതിനിധി മൈക്ക് ജോണ്‍സണെ തിരഞ്ഞെടുത്തു. 51 കാരനായ ജോണ്‍സണ്‍ റിപ്പബ്ലിക്കന്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ ജനപ്രിയനാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഹൗസ് സ്പീക്കര്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ റിപ്പബ്ലിക്കാനാണ് മൈക്ക് ജോണ്‍സണ്‍.
ജനപ്രതിനിധി കെവിന്‍ മക്കാര്‍ത്തിയെ പുറത്താക്കിയതിന് ശേഷമുള്ള നാലാമത്തെ റിപ്പബ്ലിക്കന്‍ സ്പീക്കര്‍ നോമിനിയാണ് ജോണ്‍സണ്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ രൂക്ഷമായ ഭിന്നതയെ തുടര്‍ന്ന് ഹൗസ് ഫ്േളാറില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് ആവശ്യമായ പിന്തുണ ആര്‍ക്കും ഇതുവരെ ലഭ്യമായിരുന്നില്ല. സ്പീക്കറില്ലാതെ ഭരിക്കാന്‍ കഴിയാതെ വരുന്നതിനെത്തുടര്‍ന്ന് സഭയിലെ സ്തംഭനാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം പുതിയ നേതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് റിപ്പബ്ലിക്കന്‍മാര്‍.
ക്യാപിറ്റോള്‍ ഹില്ലില്‍ രാഷ്ട്രീയ ശത്രുക്കള്‍ ഇല്ലാത്തത് മൈക്ക് ജോണ്‍സണ് നേട്ടമാകും എന്നാണ് കരുതപ്പെടുന്നത്. 2016ലാണ് ജോണ്‍സണ്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഹൗസ് മെജോറിറ്റി ലീഡര്‍ സ്റ്റീവ് സ്‌കാലിസ്, ജിം ജോര്‍ദാന്‍, ടോം എമ്മര്‍ എന്നിവരാണ് മൈക്ക് ജോണ്‍സണ് മുന്‍പുണ്ടായിരുന്ന റിപ്പബല്ിക്കന്‍ നോമിനിമാര്‍. അവസാന റൗണ്ട് രഹസ്യ ബാലറ്റ് വോട്ടെടുപ്പില്‍ 128 വോട്ടുകള്‍ക്കാണ് ജോണ്‍സണ്‍ സ്പീക്കര്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടത്.











