ട്രംപിനെ പുതിയ പ്രസിഡൻ്റ് സ്ഥാനാർഥിയായി അംഗീകരിച്ച് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

വാഷിംഗ്ടണ്‍ ഡി സി: ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരസ്യമായി അംഗീകരിച്ച് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍. ട്രംപ് ഇലക്ഷനില്‍ വിജയിക്കുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും താനെല്ലാം ചെയ്യുന്നത് ട്രംപിനു വേണ്ടിയാണെന്നും മൈക്ക് ജോണ്‍സണ്‍ പറഞ്ഞു. വൈറ്റ് ഹൗസിലേക്കു താന്‍ ട്രംപിനെ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കുന്നുവെന്നും മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.

2020ലെ തിരഞ്ഞെടുപ്പ് അട്ടമറിച്ചെന്ന ട്രംപിന്റെ ആരോപണത്തെക്കുറിച്ചും കാപിറ്റോള്‍ ആക്രമണത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് ട്രംപ് പറഞ്ഞത് താന്‍ വിശ്വസിക്കുന്നുവെന്നായിരുന്നു മൈക്ക് ജോണ്‍സന്റെ മറുപടി. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാക്ക് വിശ്വാസത്തിലെടുക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു മൈക്ക് ജോണ്‍സന്റെ പ്രതികരണം. മുന്‍ പ്രസിഡന്റിനെ പിന്തുണച്ച ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള റിപ്പബ്ലിക്കന്‍ ആണ് മൈക്ക് ജോണ്‍സണ്‍.

More Stories from this section

family-dental
witywide