യമൻ തീരത്ത് യുഎസ് ഡ്രോൺ ഹൂതി വിമതർ തകർത്തു

മനാമ : ചെങ്കടലിൽ യമൻ തീരത്ത് യുഎസ് ഡ്രോണിനെ ഹൂതി വിമതർ വെടിവച്ചിട്ടു. പെന്റഗൺ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനുള്ള അമേരിക്കൻ സൈനിക പിന്തുണയുടെ ഭാഗമായി നിരീക്ഷണവും ചാരപ്രവർത്തനവും നടത്തുന്നതിനിടെ അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോണിനെ തകർത്തതായി ഹൂതി വക്താവ് പറഞ്ഞു. ഡ്രോൺ വെടിവച്ചിടുന്ന വിഡിയോയും പ്രചരിപ്പിച്ചു.

എന്നാൽ അന്താരാഷ്ട്ര വ്യോമമേഖലയിൽ പ്രവർത്തിക്കുകയായിരുന്ന ഡ്രോണാണ് വെടിവച്ചിട്ടത് എന്ന് അമേരിക്ക അറിയിച്ചു. ഇറാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി തീവ്രവാദ ഗ്രൂപ്പുകൾ യുഎസിനു നേരെ ആക്രമണം നടത്തുന്നുണ്ട്.

ഹൂതി വിമതർ നിരന്തരം ആക്രമണം തുടരുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. ഹൂതികളുടെ നാല് ക്രൂസ് മിസൈലും 15 ഡ്രോണും കഴിഞ്ഞ ആഴ്ച അമേരിക്കൻ യുദ്ധക്കപ്പൽ വെടിവച്ചിട്ടിരുന്നു. കിഴക്കൻ സിറിയയിലെ ഇറാൻ പിന്തുണയുള്ള സംഘടനകൾ ഉപയോഗിക്കുന്ന ആയുധസംഭരണ കേന്ദ്രത്തിൽ വ്യോമാക്രമണം നടത്താൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവ് നൽകിയതിനു പിന്നാലെയാണ് ഡ്രോൺ ആക്രമിക്കപ്പെട്ടത്.

Houthi Rebels shot down a US drone off Yemen’s coast