ലുവിസ്റ്റൺ വെടിവയ്പിൽ മരണം 18, കൊലയാളിക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി

വാഷിംഗ്ടണ്‍: അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മെനിയിലെ ലുവിസ്റ്റണിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടത് 18 പേർ. 13 പേർക്ക് ഗുരുതര പരുക്കേറ്റു. കൊലയാളിയെന്നു കരുതുന്ന റോബർട്ട് കാർഡിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. 100 കണക്കിന് പൊലീസ് വൻ സന്നാഹങ്ങളുമായി തിരച്ചിൽ നടത്തുന്നു.

ഇയാളെ ഇതുവരേയും കണ്ടെത്തിയിട്ടില്ല. ഇയാളുടെ വീട്ടിലും പരിസരത്തുമെല്ലാം പൊലീസ് തിരച്ചിൽ ഊർജിതമായിരുന്നു. എന്നാൽ കണ്ടെത്താനായില്ല. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി ബന്ധുക്കൾ പറയുന്നു.

ഇപ്പോളും ലുവിസ്റ്റണിലും പരിസരത്തുമുള്ള ആളുകൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്. ആളുകളോട് വീടിനുള്ളിൽ തന്ന തുടരാൻ പൊലീസ് നിർദേശവും നൽകുന്നുണ്ട്. സ്കൂളുകൾക്കും മറ്റും ഇന്ന് അവധിയായിരുന്നു.

അക്രമി എവിടെയാണെന്ന് അറിവില്ല. ചൂണ്ടിയ തോക്കുമായി അക്രമി നടന്നു നീങ്ങുന്ന ചിത്രം സോഷ്യൽ മീഡിയ വഴി പൊലീസ് പുറത്തു വിട്ടിരുന്നു. ഇയാൾ വിരമിച്ച പട്ടാള ക്കാരനായിരുന്നു എന്നും ആയുധ പരിശീലകനായിരുന്നു എന്നുമുള്ള റിപ്പോറട്ടുകളും പുറത്തു വന്നിട്ടുണ്ട്.

ലുവിങ്സ്റ്റണിലെ ഒരു ബാറിലും ബോളിങ് വിനോദ കേന്ദ്രത്തിലും വോൾമാർട്ടിൻ്റെ വിതരണകേന്ദ്രത്തിലും ഇയാൾ വെടിവയ്പ് നടത്തി. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

hundreds of officers search for Maine shooting suspect

More Stories from this section

family-dental
witywide