വാഷിംഗ്ടണ്‍ പോസ്റ്റിലെ നൂറുകണക്കിന് ജീവനക്കാര്‍ നാളെ 24 മണിക്കൂര്‍ സമരത്തില്‍

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ വാഷിംഗ്ടണ്‍ പോസ്റ്റിലെ നൂറുകണക്കിന് ജീവനക്കാര്‍ നാളെ 24 മണിക്കൂര്‍ ജോലിയോട് സഹകരിക്കാതെ സമരത്തില്‍ പോകുമെന്ന് അവരുടെ യൂണിയന്‍ പ്രഖ്യാപിച്ചു.

ശമ്പളം, വിദൂര ജോലി, മറ്റ് വ്യവസ്ഥകള്‍ എന്നിവയില്‍ പുതിയ കരാറിലെത്താനുള്ള 18 മാസത്തെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷമാണ് പണിമുടക്ക്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രത്തില്‍ സമരത്തിനു ശേഷം കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.

700-ലധികം അംഗങ്ങള്‍ സമര പ്രതിജ്ഞയില്‍ ഒപ്പുവെച്ചതായി ഡിസംബര്‍ 1 ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വായനക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്ക് തിരിയുകയും പരസ്യ വരുമാനം കുറയുകയും ചെയ്തതിനാല്‍ പരമ്പരാഗത യുഎസ് മാധ്യമങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ബുദ്ധിമുട്ടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഈ വര്‍ഷമാദ്യം അമേരിക്കയിലെ ഏറ്റവും വലിയ പത്ര പ്രസാധകരായ ഗാനെറ്റില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കിനെയും ഒരു വര്‍ഷം മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് സ്റ്റാഫ് നടത്തിയ 24 മണിക്കൂര്‍ പണിമുടക്കിനെയും തുടര്‍ന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിലെ ജീവനക്കാരുടെ നടപടി.

More Stories from this section

family-dental
witywide