കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാക്കി പുതിയ വിവാദം. വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐ.സി. ബാലകൃഷ്ണന്‍ അസഭ്യം പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി യോഗം വിളിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തിനായിരുന്നു യോഗം വിളിച്ചിരുന്നത്.മക്കിമല ദുരന്തത്തെ തുടര്‍ന്ന് മാനനന്തവാടി ജില്ലാ ആശുപത്രിയിലായിരുന്ന ഡിസിസി പ്രസിഡന്റ് കൃത്യ സമയത്ത് യോഗത്തില്‍ എത്തിയില്ല. ഇതില്‍ ദേഷ്യം വന്ന എംഎല്‍എ ഫോണ്‍ വിളിച്ച് അസഭ്യം പറയുകയായിരുന്നു.
എന്നാല്‍ പിന്നീട് എംഎല്‍എ ഇതില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയുടെ വരവോടെ വയനാട്ടിലെ കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് ഉണ്ടായെങ്കിലും വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നിന്നു പുകയുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.