കലിഫോര്‍ണിയ: ഐ ഫോണ്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഐഫോൺ 15 ലോഞ്ചിങ് തീയതി ആപ്പിൾ പ്രഖ്യാപിച്ചു. ഈ 12 ന് നടക്കുന്ന പരിപാടിക്ക് ‘വണ്ടര്‍ലസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. 12 ാം തീയതി ഇന്ത്യന്‍ സമയം രാത്രി 10.30 നാണ് ലോഞ്ചിങ് ചടങ്ങ് തുടങ്ങുക.
കലിഫോർണിയയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ നടക്കുന്ന ചടങ്ങ് ആപ്പിള്‍.കോം വഴി ഓണ്‍ലൈനായും കാണാം. ഐഫോണ്‍ 15, ആപ്പിള്‍ വാച്ച് സീരിസ് 9 തുടങ്ങി ശ്രദ്ധേയമായ ലോഞ്ചിങ് ആണ് .
വണ്ടര്‍ലസ്റ്റ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. നിരന്തരം വിസ്മയത്തോടെ നിലനില്‍ക്കുക എന്നതാണ് വാക്ക് സൂചിപ്പിക്കുന്നത്. ഐ ഫോണ്‍ ഉപഭോക്താക്കളെ നിരന്തരം വിസ്മയതുമ്പത്ത് നിലനിര്‍ത്തുക എന്നതാണ് അര്‍ത്ഥമാക്കുന്നത്.
പ്രധാന ലോഞ്ചിങ്ങുകൾക്കായാണ് ഐഫോൺ വർഷാവർഷം സെപ്തംബറിൽ വമ്പൻ ചടങ്ങ് നടത്തുന്നത്. ഇത്തവണ നാല് ഐഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 മാണ് കാത്തിരിക്കുന്നത്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയാണ് ഫോണിൽ ഉൾപ്പെടുന്നത്. ഐഫോണ്‍ 15 പ്രോ മാക്സ് ടൈറ്റാനിയം ഫ്രെയ്മില്‍ പെരിസ്‌കോപ്പ് ക്യാമറയുമായിട്ടായിരിക്കും വരുന്നതെന്ന് സൂചനകളുണ്ട്