തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി എപ്പോള്‍ ഇടപെടണം?; വിശദീകരിച്ച് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ കോടതി ഇടപെടലുണ്ടാകില്ലെന്ന മുന്‍ ഉത്തരവില്‍ വ്യക്തത വരുത്തി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിപൂർവ്വമുള്ള നടത്തിപ്പിന് തടസമുണ്ടാക്കാന്‍ ആസൂത്രിത നീക്കങ്ങളുണ്ടായേക്കാമെന്ന സാധ്യത പരിശോധിച്ചാണ് കോടതി വിശദീകരണം നല്‍കിയത്. അത്തരം സന്ദർഭങ്ങളിൽ, കോടതി ഇടപെടല്‍ അനുവദനീയമാണെന്നും, തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കോടതിക്ക് അനുമതിയുണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ, അസാധാരണ സാഹചര്യങ്ങളുണ്ടാകാത്ത പക്ഷം, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോടതി ഇടപെടലുകള്‍ ആവശ്യമില്ല. എന്നാല്‍ ന്യായപരമല്ലാത്ത നടപടികളോ, രാഷ്ട്രീയ പാർട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളോ തെരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തുന്ന പക്ഷം കോടതി ഇടപെടല്‍ ആവശ്യവും അനിവാര്യവുമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തിപ്പിടിച്ചുകൊണ്ടാണ് അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കിക്കൊണ്ട് കോടതി നിലപാടെടുക്കുന്നതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന് (ജെകെഎൻസി) “പ്ലോ” (Plough) ചിഹ്നം അനുവദിച്ചതിനെതിരെ കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

More Stories from this section

family-dental
witywide