തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയും അവരുടെ എക്സാലോജിക് എന്നകമ്പനിയും ഒരു സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ആരോപണങ്ങളല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാക്കണം. രാജ്ഭവന് ഇതു സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് വിശദീകരണം തേടേണ്ടതുണ്ടോയെന്ന് കാര്യങ്ങള്‍ പഠിച്ച ശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Tags: