ഇന്ത്യയില്‍ നമ്മള്‍ ഓരോരുത്തരും തുല്യ പൗരന്മാര്‍; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ന്യൂഡൽഹി: 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തലേദിവസം രാജ്യത്തെ അഭിസംബോധന രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യയുടെ ജി20 അധ്യക്ഷത മുതൽ സാമ്പത്തിക രംഗത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഉൾപ്പെടെ രാഷ്ട്രപതി സംസാരിച്ചു.

ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണെന്ന് രാഷ്ട്രപതി പറഞ്ഞു. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് ദ്രൗപതി മുര്‍മു ചൂണ്ടിക്കാട്ടി. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പ്രസംഗത്തിൽ പ്രതിപാദിച്ച രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവച്ചു.

ഇന്ത്യയിൽ എല്ലാവരും വ്യത്യസ്ഥരാണെന്നും എന്നാല്‍ എല്ലാറ്റിനുമുപരിയായി നമുക്ക് ഒരു വ്യക്തിത്വമുണ്ട്, അത് ഇന്ത്യയിലെ പൗരന്മാരന്‍ എന്നതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. നമ്മള്‍ കേവലം വ്യക്തികളല്ല, മറിച്ച് ഒരു വലിയ ജനസമൂഹത്തിന്റെ ഭാഗമാണെന്ന് സ്വാതന്ത്ര്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത് ഏറ്റവും വലുതും മഹത്തായതുമായ സമൂഹമാണ് എന്നാണ് സത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ സമൂഹമാണിത്.

സ്കൂൾ പഠന കാലത്തെ തന്റെ ഓർമ്മകൾ ഓർത്തെടുത്തായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നുവെന്ന് മുർമു പറഞ്ഞു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓർക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യമെന്ന് രാഷ്ട്രപതി ഓർമ്മപ്പെടുത്തി.

More Stories from this section

family-dental
witywide