ശബരിമലയിൽ ടെൻഡർ നേടിയ ദളിത് യുവാവിന്‍റെ മുഖത്ത് തുപ്പി, മർദിച്ചു; ര​ണ്ടു ​പേർ​ക്കെ​തി​രെ കേസ്

തിരുവനന്തപുരം: ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ണി​യ​പ്പം ത​യാ​റാ​ക്കാ​ൻ ടെ​ൻ​ഡ​ർ നേ​ടി​യ ദളിത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് തു​പ്പു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പ​ള്ളി​ക്ക​ൽ തെ​രി​ക്കാ​വി​ള സ്വ​ദേ​ശി സു​ബി​യെ​യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ജ​ഗ​ദീ​ഷ്, ക​ര​കു​ളം സ്വ​ദേ​ശി ര​മേ​ശ് എ​ന്നി​വ​ർ മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ​യും മ്യൂ​സി​യം പൊ​ലീ​സ് ജാ​മ്യ​മി​ല്ല വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്രതികൾ ഒളിവിലാണ്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​രു​ന്ന സീ​സ​ണി​ൽ ശ​ബ​രി​മ​ല​യി​ൽ ഉ​ണ്ണി​യ​പ്പം ത​യാ​റാ​ക്കു​ന്ന​തി​നാ​യി ദേ​വ​സ്വം ബോ​ർ​ഡ് ടെ​ൻ​ഡ​ർ വി​ളി​ച്ച​ത്. സു​ബി​ക്കൊ​പ്പം ജ​ഗ​ദീ​ഷും ര​മേ​ശും ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, സു​ബി​യാ​ണ് വി​ജ​യി​ച്ച​ത്. ടെ​ൻ​ഡ​റി​നു​ശേ​ഷം ഓ​ഫി​സി​ന് പു​റ​ത്തി​റ​ങ്ങി​യ സു​ബി​യെ ന​ന്ദാ​വ​നം ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ൽ​വെ​ച്ച് ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ‘പു​ല​യ​ന്മാ​രെ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി കാ​ണി​ക്കി’​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ജ​ഗ​ദീ​ഷും ര​മേ​ശും ചേ​ർ​ന്ന് മു​ഖ​ത്ത​ടി​ക്കു​ക​യും തു​പ്പു​ക​യും ജാ​തി​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ സീ​സ​ണി​ലും സുബി ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

“ടെൻഡർ നേടിയതിന് ശേഷം നന്ദൻകോട് ദേവസ്വം ബോർഡ് ഓഫീസിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിൽക്കുകയായിരുന്നു പ്രതികൾ എന്നെ ‘പുലയ’ എന്ന് വിളിക്കുകയും ശബരിമല ടെൻഡർ ഹിന്ദുക്കൾക്കുള്ളതാണ് പുലയന്മാർക്കുള്ളതല്ല, ഞാൻ എന്തിനതിൽ പങ്കെടുത്തു എന്ന് ചോദിച്ചു. പിന്നീട് എന്നെ ക്ഷേത്ര വളപ്പിൽ കയറാൻ അനുവദിക്കില്ലെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തി, എല്ലാവരുടെയും മുന്നിൽ വച്ച് അവർ എന്റെ മുഖത്തും തുപ്പി,” സുബി പറഞ്ഞു.

ഇരുവരും സുബിയെ മർദിക്കുന്നത് കണ്ടവരുണ്ടെന്നു പൊലീസ് പറഞ്ഞു.

More Stories from this section

dental-431-x-127
witywide