‘ഇസ്ലാമിക ഭരണത്തിനായി ജനത്തെ പ്രേരിപ്പിക്കുന്നു’; മുസ്‍‌ലിം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: മുസ്​ലിം ലീഗ് ജമ്മു കശ്മീർ എന്ന സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ചു. ദേശവിരുദ്ധ, ഭീകരവാദ പ്രവർത്തനങ്ങളെ പിന്തുണച്ചു എന്നാരോപിച്ചാണ് സംഘടനയുടെ രാജ്യത്തെ പ്രവർത്തനങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. യുഎപിഎ നിയമപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഭീകരരുടെ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.

രാജ്യത്തിന്‍റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതക്കും എതിരായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

‘‘മുസ്‍‌ലിം ലീഗ് ജമ്മു കശ്മീർ എന്ന സംഘടനയും (മസ്രത്ത് ആലം വിഭാഗം– എംഎൽജെകെ എംഎ) ഇതിലെ അംഗങ്ങളും ജമ്മു കശ്മീരിൽ ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഭീകര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കശ്മീരിൽ ഇസ്‍‌‌ലാമിക ഭരണത്തിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെ പ്രവർത്തിക്കുന്നവരെ വെറുതെ വിടില്ലെന്നും നിയമപരമായി ശക്തമായി നേരിടുമെന്നതുമാണു നരേന്ദ്ര മോദി സർക്കാരിന്റെ ഉറച്ചതും ഉച്ചത്തിലുള്ളതുമായ സന്ദേശം,’’ എക്സിൽ അമിത് ഷാ കുറിച്ചു.

More Stories from this section

family-dental
witywide