
ന്യൂഡൽഹി: ആദായനികുതി വെട്ടിക്കാനുള്ള ഗൂഢാലോചന ആരോപിച്ച് 120ബി വകുപ്പ് ചുമത്തിയശേഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമം (പിഎംഎൽഎ) കൂടി ചുമത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നടപടി ശരിയല്ലെന്ന് സുപ്രീംകോടതി. പിഎംഎൽഎ പ്രകാരമുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ല ഗൂഢാലോചന എല്ലെങ്കിൽ പിഎംഎൽഎ ചുമത്താൻ കഴിയില്ലെന്ന് ജസ്‌റ്റിസ് സഞ്‌ജീവ്‌ഖന്ന നിരീക്ഷിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വിവാദവകുപ്പുകൾ ശരിവച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ പരിഗണിക്കുന്ന മൂന്നംഗബെഞ്ചിൽ അംഗമാണ് ജസ്‌റ്റിസ് സഞ്‌ജീവ്‌ഖന്ന. സാധാരണ നികുതി വെട്ടിക്കൽ കേസുകളിൽ കൂടി ഇഡി പിഎംഎൽഎ ചുമത്തുകയാണെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽസിബലും മനു അഭിഷേക്‌സിങ്‌വിയും ചൂണ്ടിക്കാട്ടി. വാദം വ്യാഴാഴ്‌ച തുടരും.
Income tax case should not be linked with money laundering case Supreme Court says to ED