ന്യൂഡല്‍ഹി: ലഡാക്കിന്റെ കിഴക്കന്‍ മേഖലയില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ , ചൈന സേനാ കമാന്‍ഡര്‍മാര്‍ ഇന്ന് ചര്‍ച്ച നടത്തും. ദക്ഷിണാഫ്രിക്കയില്‍ ഉടന്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും വേദി പങ്കിടുന്നതിനു മുന്നോടിയായാണു ചര്‍ച്ച. ഇരു രാജ്യങ്ങളുടേയും വിദേശമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഏതാനും ആഴ്തച മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു.
2020 മേയില്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രശ്നങ്ങള്‍ ഇനിയും പരിഹരിച്ചിട്ടില്ല. മുന്‍ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ നാലിടങ്ങളില്‍നിന്ന് ചൈനീസ് സേന പിന്മാറിയെങ്കിലും രണ്ടിടങ്ങളില്‍നിന്ന് പിന്നോട്ടുപോകാന്‍ തയ്യാറായിട്ടില്ല.
Tags: