ഇടിത്തീയായി ഇന്ത്യ; ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത് 100 റൺസിന്

ലഖ്‌നൗ: നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിയിലേക്ക്. തുടർച്ചയായ ആറാം വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. 230 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.

46 ബോളില്‍ 27 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മലന്‍ 16, ജോണി ബെയര്‍സ്‌റ്റോ 14, ജോസ് ബട്ട്‌ലര്‍ 10, മൊയിന്‍ അലി 15, ക്രിസ് വോക്‌സ് 10, ഡേവിഡ് വില്ലി 16* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മൂന്ന് കളികൾ ബാക്കിനിൽക്കേയാണ് ഇന്ത്യ സെമി ഉറപ്പിച്ചിരിക്കുന്നത്. അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. ഇന്നത്തെ മത്സരത്തിൽ ആദ്യ നാലോവറുകളിൽ മാത്രമാണ് ഇം​ഗ്ലണ്ട് ബാറ്റർമാർക്ക് തിളങ്ങനായത്. നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലണ്ടിനെ ബ്ലോക്ക് ചെയ്തത്.

More Stories from this section

family-dental
witywide