
മയാമി: 2023 നവംബര്‍ 2 മുതല്‍ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇന്‍ മയാമി വെസ്റ്റ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ മലയാള ദൃശ്യ മാധ്യമരംഗത്ത് കാല് നൂറ്റാണ്ടായി സജീവ സാന്നിധ്യമായ ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ പി. ജി സുരേഷ് കുമാര്‍ പങ്കെടുക്കുന്നു. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്.
പി.ജി എന്നറിയപ്പെടുന്ന പി. ജി സുരേഷ് കുമാര്‍, മലയാള ദൃശ്യ മാധ്യമരംഗത്ത് കാല് നൂറ്റാണ്ട്. ദൃശ്യ മാധ്യമരംഗം അതിന്റെ ചുവടുവച്ചുതുടങ്ങുമ്പോള് തന്നെ ഏഷ്യാനെറ്റ് ന്യൂസെന്ന മലയാളിയുടെ സ്വന്തം വാര്‍ത്താ ചാനലിനൊപ്പം യാത്ര തുടങ്ങി. തലസ്ഥാനം കേന്ദ്രീകരിച്ച് റിപ്പോര്‍ട്ടിങ്. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങില്‍ തന്റേതായ ഇടം. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ബ്യൂറോ ചീഫ് പദവിയില്‍ നിന്ന് മുഴുവന്‍ ബ്യൂറോകളുടെയും ചുമതലക്കാരനായി 2012 ല്‍ സെന്‍ട്രല്‍ ഡെസ്കിലേക്ക്. കഴിഞ്ഞ 11 വര്‍ഷമായി ന്യൂസ് ചാനലിന്റെ നേതൃനിരയില്‍.
മലയാള ടെലിവിഷനിലെ ഏറ്റവും പഴക്കം ചെന്ന നേര്‍ക്കുനേര്‍ എന്ന പ്രതിവാര ടോക്ക് ഷോയുടെ അവതാരകന്. 750 എപ്പിസോഡ് പിന്നിട്ട നേര്‍ക്കുനേര്‍ സംസ്ഥാനത്തിനുപുറത്തും രാജ്യത്തിന് പുറത്തും ചിത്രീകരിച്ചത് നിരവധി തവണ. പ്രതിദിന സംവാദമായ ന്യൂസ് അവറിന്റെ അവതാരകന്. പ്രഭാതത്തെ പ്രധാന വാര്ത്തായിടമാക്കിയ നമസ്തെ കേരളത്തിന്റെ ശില്‍പ്പി, മുഖ്യ അവതാരകന്.
ഖത്തര്‍ ലോകകപ്പില്‍ മലയാളിയുടെ ആഹ്ളാദാരവങ്ങള്‍ തത്സമയ വാര്ത്താസംപ്രേക്ഷണത്തിലാക്കി നമസ്തെ കേരളം തൊട്ടറിയാത്ത ഇടങ്ങള്‍ അപൂര്‍വ്വം. മാധ്യമപ്രവര്‍ത്തനത്തിനിടെ എഴുത്തും തിരക്കൊഴിയുമ്പോളെല്ലാം സജീവം. പത്തനംതിട്ട ജീല്ലയിലെ അയിരൂര്‍ ദേശത്ത് ഇടപ്പാവൂര്‍ ഗ്രാമത്തില്‍. പമ്പാ നദിക്കരയില്‍ ജനനം. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും 4 ശനിയാഴ്ചയും രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ സെമിനാറുകളും ഓപ്പണ്‍ ഫോറവും പൊതു സമ്മേളനവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. ഏവര്‍ക്കും പ്രവേശനം സൗജന്യമാണ്.
സുനില്‍ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറല്‍ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറര്‍ , ബിജു കിഴക്കേക്കുറ്റ് -അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ,സുനില്‍ ട്രൈസ്റ്റാര്‍ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമണ്‍ -ജോയിന്റ് ട്രഷറര്‍ , ജോര്‍ജ് ചെറായില്‍ ഓഡിറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണല്‍ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ്-2012389654