ഇന്ത്യ പ്രസ് ക്ലബ് പുരസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

മയാമി: 2023 നവംബര്‍ രണ്ട് മുതല്‍ നാല് വരെ മയാമിയിലുള്ള ഹോളിഡേ ഇന്‍ മയാമി വെസ്റ്റ് ഹോട്ടലില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വ്യക്തികളെയും സംഘടനകളെയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു.

മലയാളികളില്‍ ആരോഗ്യ രംഗത്തെ സമഗ്ര സംഭാവന, മികച്ച ഡോക്ടര്‍, മികച്ച എഞ്ചിനീയര്‍, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍, മികച്ച സംരംഭകന്‍, മികച്ച സാമൂഹിക-സാംസ്‌കാരിക സംഘടന എന്നീ വിഭാഗങ്ങളില്‍ ആണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.

വ്യക്തികള്‍ക്കും സംഘടനകള്‍ക്കും അപേക്ഷകള്‍ അയക്കാവുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ നല്‍കാവുന്നതാണ് . നോമിനേഷനുകള്‍ indiapressclub2022@gmail.com എന്ന ഈമെയിലിലേക്ക് ഒക്ടോബര്‍ 22 ന് മുമ്പായി അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ തൈമറ്റം-305 776 7752, രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654.

More Stories from this section

family-dental
witywide