ജോലിസ്ഥലത്ത് ഹിന്ദി പറഞ്ഞതിന്റെ പേരില്‍ പുറത്താക്കിയെന്ന ആരോപണവുമായി ഇന്ത്യന്‍ വംശജനായ എന്‍ജിനിയര്‍ കോടതിയില്‍. എഴുപത്തെട്ടുകാരനായ അനില്‍ വര്‍ഷ്ണിയാണ് അമേരിക്കന്‍ പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പറേഷനെതിരേ അലബാമയിലെ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഇദ്ദേഹം കമ്പനിയിൽ വച്ച് സ്വന്തം ഫോണില്‍ ഇന്ത്യയിലുള്ള മരണാസന്നനായ ബന്ധുവിനോടു സംസാരിച്ചതാണു പ്രശ്‌നമായത്. പ്രതിരോധരഹസ്യങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാരിന്റെ നിയന്ത്രണമുള്ള ജോലിസ്ഥലത്തുവച്ച് ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ കമ്പനി അടുത്തമാസം പുറത്താക്കുകയായിരുന്നു. മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കമ്പനി പറയുന്നു.
എന്നാല്‍, ഫോണ്‍ ഉപയോഗിച്ച സ്ഥലത്ത് രഹസ്യങ്ങളൊന്നും സൂക്ഷിച്ചിരുന്നില്ലെന്നും അന്വേഷണം നടത്താതെയാണ് പുറത്താക്കിയതെന്നും അനില്‍ വര്‍ഷ്ണി വാദിക്കുന്നു.