അമേരിക്കന്‍ ചെക്കനും ഇംഗ്ലീഷ് കുര്‍ബാനയും; കുമരകം പള്ളിയില്‍ നടന്ന വിവാഹം

കുമരകം: ഒരു വെറൈറ്റി കല്യാണത്തിനാണ് കുമരകം പള്ളി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. അമേരിക്കയിലെ ടെക്സാസില്‍നിന്നുള്ള ജാക്ക് പോള്‍ സഹര്‍ചുകിന്റെയും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളി ഡോണാ ആന്‍ പടനിലത്തിന്റെയും ആഗ്രഹസഫലീകരണമാണ് കുമരകം സെന്റ് ജോണ്‍സ് ആറ്റാമംഗലം പള്ളിയില്‍ നടന്നത്. ഇരുവരുടേയും വിവാഹം ആഘോഷപൂര്‍വ്വം നടന്നു.

ഇംഗ്ലീഷിലാണ് കുര്‍ബാന നടത്തിയത്. ഫാ.പി പി എല്‍ദാേ ബംഗളൂരു ആണ് വിവാഹശുശ്രൂഷയുടെ മുഖ്യകാര്‍മികത്വം വഹിച്ചത്. ഫാ. ജെറി കുര്യന്‍ തിരുവല്ല, ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍, ഫാ. തോമസ് വേങ്കടത്ത്, ഫാ. അജു ഫിലിപ്പ് കാേട്ടപ്പുറം, വികാരിമാരായ ഫാ. വിജി കുരുവിള എടാട്ട്, ഫാ. താേമസ് ജെയിംസ് കണ്ടമുണ്ടാരില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

അമേരിക്കയിലെ ടെക്‌സാസ് ഭദ്രാസനത്തിലെ സെന്റ് ഇഗ്‌നാനാത്യാേസ് മലങ്കര സിറിയന്‍ കത്തീഡ്രല്‍ ഇടവകാഗങ്ങളാണ് വധുവരന്മാരും കുടുംബവും. റാേഡ്‌സര്‍ ചുക്കിന്റേയും എലന്‍ സഹര്‍ ചുക്കിന്റേയും പുത്രനാണ് ജാക്ക്. പാക്കില്‍ സെന്റ് തോമസ് പള്ളി ഇടവകാംഗങ്ങളായിരുന്ന ഡാേണയും കുടുംബവും 2006ലാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയത്. ജോസ് പടനിലത്തിന്റേയും സൂസന്‍ പടനിലത്തിന്റേയും പുത്രിയാണ് ഡോണാ ആന്‍.

More Stories from this section

family-dental
witywide