
ഹരാരെ: ഇന്ത്യയിലെ പ്രമുഖ ഖനി വ്യവസായി ഹര്‍പാല്‍ സിങ് റണ്‍ധാവയും 22 വയസ്സുള്ള മകന്‍ അമറും ഉള്‍പ്പെടെ 6 പേര്‍ വിമാനം തകര്‍ന്നു മരിച്ചു. സിംബാവേയിലെ മുറോവയില്‍ ഇവരുടെ കൂടി ഉടമസ്ഥതയിലുള്ള വജ്രഖനി സന്ദര്‍ശിക്കാന്‍ സിംബാവേ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് ഇവരുടെ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.
ഖനിക്ക് സമീപം തന്നെയാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം. വിമാനത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ഉണ്ടായിരുനിന 6 പേരും മരിച്ചു. റണ്‍ധാവ ഇന്ത്യയിലെ വലിയ വ്യവസായ പ്രമുഖരില്‍ ഒരാളാണ്. റിയോസിം എന്ന് പേരിലുള്ള ഇദ്ദേഹത്തിൻ്റെ മൈനിങ് കമ്പനിക്ക് ലോകത്തിൻ്റെ വിവധ ഇടങ്ങളില്‍ സ്വര്‍ണ, വജ്ര, കല്‍ക്കരി ഖനികളുണ്ട്. കൂടാതെ സംസ്കരിച്ച ചെമ്പ്, നിക്കല്‍ എന്നിവയുടെ വ്യവസായവും ഇവര്‍ക്കുണ്ട്.
ഒറ്റ എൻജിൻ മാത്രമുള്ള സെസ്ന 206 വിമാനത്തിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. പഞ്ചാബ് സ്വദേശിയാണ്.















