
വാഷിംഗ്ടണ്‍: തീവ്രവാദത്തിന് പണം നല്‍കിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ ഇന്ത്യക്കാരനെ യുഎസിന് കൈമാറി. ഇയാള്‍ അമേരിക്കയില്‍ വിചാരണ നേരിടാന്‍ സമ്മതിച്ചതിന് ശേഷമാണ് കൈമാറ്റം.
മധുര സ്വദേശിയായ സുന്ദര്‍ നാഗരാജനെ (65) ഏപ്രില്‍ 18 നാണ് പടിഞ്ഞാറന്‍ ലണ്ടനിലെ ഹെയ്സിലെ വിലാസത്തില്‍ നിന്ന് മെട്രോപൊളിറ്റന്‍ പോലീസിന്റെ നാഷണല്‍ എക്സ്ട്രാഡിഷന്‍ യൂണിറ്റ് അറസ്റ്റ് ചെയ്തത്.
യുകെയുടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചതനുസരിച്ച്
നാഗരാജന്‍ നിയുക്ത ഹിസ്ബല്ല തീവ്രവാദ സംഘടനയുടെ സാമ്പത്തികവുമായി ബന്ധപ്പെട്ട അക്കൗണ്ടന്റാണെന്നും വഞ്ചനയ്ക്കും കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും, മാത്രമല്ല, യുഎസ് അധികാരികള്‍ ഇദ്ദേഹത്തെ ആവശ്യപ്പെട്ടെന്നും യുകെയുടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്) ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
‘ഡിസംബര്‍ 8 ന് ഇയാളെ യുഎസിന് കൈമാറിയെന്നാണ് വിവരം. നാഗരാജന്‍ സുന്ദര്‍ പൂങ്കുളം കാശിവിശ്വനാഥന്‍ നാഗ, സുന്ദര്‍ പൂങ്കുളം കെ നാഗരാജന്‍ എന്നീ പേരുകളിലും നാഗരാജന്‍ അറിയപ്പെട്ടിരുന്നു.











