
ഒഹായോ: അമേരിക്കയിലെ ഒഹായോയില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റിയില്‍ മോളിക്യുലാര്‍ ആന്‍ഡ് ഡവലപ്‌മെന്റല്‍ ബയോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ ആദിത്യ ആഡ്ലാഖ(26) യാണു മരിച്ചത്.
കഴിഞ്ഞ ഒമ്പതാം തിയതി കാറിനുള്ളില്‍ ഇരിക്കവെ അജ്ഞാതന്‍ ആദിത്യക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. സാരമായ പരിക്കുകളോയെ ആദിത്യയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഡല്‍ഹി സ്വദേശിയായ ആദിത്യ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലെ രാംജാസ് കോളജില്‍നിന്ന് 2018ല്‍ സുവോളജിയില്‍ ബിരുദവും ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് 2020ല്‍ ഫിസിയോളജിയില്‍ ബിരുദാനന്തരബിരുദവും നേടിയശേഷമാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയത്.