ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

വാഷിങ്ടൺ ഡിസി: 2022 ഒക്‌ടോബറിനുശേഷം ആദ്യമായി ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83-ന് താഴെയായി തിങ്കളാഴ്ച ഇടിഞ്ഞു. ആഗസ്റ് 14 ഇന്ത്യൻ സമയം രാവിലെ 09:32 ഓടെ ഡോളറിന് 82.9650 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം, വെള്ളിയാഴ്ച 82.8450 ൽ നിന്ന് കുറഞ്ഞു. കറൻസി നേരത്തെ 83.0725 ആയി കുറഞ്ഞിരുന്നു. 82.84 രൂപയിൽ നിന്ന് 83.06 രൂപയിൽ രാവിലെ വ്യാപാരം നടന്ന രൂപ പിന്നീട് 83.11 രൂപയിലെത്തി.

കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ കറൻസി 83.08 രൂപ വരെ താഴ്ന്നിരുന്നു. ഡോളർ വിറ്റഴിച്ച പൊതുമേഖലാ ബാങ്കുകളുടെ ഇടപെടൽ മൂലം രൂപ പിന്നീട് 82.95 രൂപയിലെത്തി. യുഎസ് ആദായത്തിലുണ്ടായ വർധനയാൽ സമ്മർദ്ദത്തിലായ, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ . കൊറിയൻ വോൺ, മലേഷ്യൻ റിംഗിറ്റ്, ഇന്തോനേഷ്യൻ റുപിയ എന്നിവയുടെ മൂല്യം 0.6% മുതൽ 0.8% വരെ താഴ്ന്നു.

More Stories from this section

family-dental
witywide