ബ്രിട്ടനിൽ 86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

കൊല്ലം: ബ്രിട്ടനിൽ ഗവേഷണത്തിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ്.ബി.ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്. യുകെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്തുന്നതിനാണിത്.

ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ് ലഭിക്കുന്ന ആദ്യത്തെയാളാണ്. കാലിക്കറ്റ് സർവകലാശാലയിലെ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ് ആരതി.

കൊല്ലം ജില്ലയിലെ ചാത്തന്നൂർ താഴം തെക്ക് വിളപ്പുറം കരോട്ട് വീട്ടിൽ സലീം കുമാറിന്റെയും ബീനയുടെയും മകളാണ്. ഭർത്താവ്: മാധ്യമ പ്രവർത്തകനായ പാലക്കാട് സ്വദേശി ഷനൂബ് മീരാ സാഹിബ്.

More Stories from this section

family-dental
witywide