മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും വെടിയേറ്റു മരിച്ച നിലയിൽ: ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ

ന്യൂജേഴ്സി : മുത്തച്ഛനും മുത്തശ്ശിയും അമ്മാവനും വെടിയേറ്റു മരിച്ച സംഭവത്തിൽ 23 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ . ന്യൂജഴ്സിയിലാണ് സംഭവം. വെടിവച്ചു കൊലപ്പെടുത്തിയെന്നു കരുതുന്ന ഓം ബ്രഹ്മദത്ത് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മുത്തച്ഛൻ ദിലീപ് കുമാർ ബ്രഹ്മദത്ത് ( 77), മുത്തശ്ശി ബിന്ദു ബ്രഹ്മദത്ത് ( 72), അമ്മാവൻ യഷ്കുമാർ ബ്രഹ്മദത്ത് ( 38) എന്നിവരാണ് കൊല്ലപ്പെട്ടത്. ന്യൂജഴ്സി സൌത്ത് പ്ലെയിൻ ഫീൽഡിൽ ന്യൂ ഡറം റോഡ് കോപ്പലയിലുള്ള അപാർട്മെൻ്റിലായിരുന്നു സംഭവം.വെടിയുതിർത്ത ശേഷം ഓം തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും വയോധികർ രണ്ടു പേരും മരിച്ചിരുന്നു. യഷ്കുമാർ ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഓമിനോട് ആരാണ് കുറ്റകൃത്യം ചെയ്തെന്ന് അറിയാമോ എന്നു പൊലീസ് ചോദിച്ചപ്പോൾ. അത് ” ഞാൻ തന്നെയായിരിക്കും ” എന്നായിരുന്നു മറുപടി. എന്തിനു വേണ്ടിയാണ് കൊല നടത്തിയതു തുടങ്ങിയ വിവരങ്ങൾ പൊലീസ് പിന്നീട് അറിയിക്കും. ഓം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Indian student charged for killing family in US

More Stories from this section

family-dental
witywide