
ഇൻഡ്യാന: ഇൻഡ്യാന ടൗൺ കൗൺസിൽ സ്ഥാനാർഥി ഡേവിഡ് റെഡ് വോറൽ അന്തരിച്ചു. ചൊവ്വാഴ്ച പോളിങ് സ്റ്റേഷന് പുറത്ത് വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ഡേവിഡ് റെഡിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഡേവിഡ് റെഡ് ഇദ്ദേഹം മുൻ കൗൺസിലറാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ടൗൺ ഓഫ് ക്ലാർക്‌സ്‌വില്ലെ അഡ്മിനിസ്ട്രേഷനും ടൗൺ കൗൺസിലും സ്ഥാനാർഥിയുടെ മരണം ഔദ്യോഗികമായി അറിയിച്ചത്.
“നമ്മുടെ കമ്മ്യൂണിറ്റിയോടുള്ള ഡേവിഡിന്റെ സമർപ്പണം തീർച്ചയായും പ്രശംസനീയമാണ്,” കൗൺസിൽ പ്രസ്താവനയിൽ പറയുന്നു. “പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും നമ്മുടെ നഗരത്തിൽ നല്ല മാറ്റം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ആഗ്രഹവും ഞങ്ങൾ ഒരിക്കലും മറക്കില്ല.”










