സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ 7.8 ശതമാനം വളർച്ച

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം(ജി​.ഡി​.പി​) 7.8 ശതമാനം വളർച്ച രേഖപ്പെടുത്തി​. രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി 7.7-8.5 ശതമാനം എന്ന സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടലിന് അനുസൃതമായാണിത്.

2022-23 സാമ്പത്തിക വർഷത്തിന്റെ ജനുവരി-മാർച്ച് (നാലാം പാദം) പാദത്തിൽ 6.1 ശതമാനമായിരുന്നു വളർച്ച. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ഇതു സംബന്ധി​ച്ച കണക്കുകൾ വ്യാഴാഴ്ച പുറത്ത് വിട്ടത്.വാർഷികാടിസ്ഥാനത്തിൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 13.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

സേവന മേഖലയും ശക്തമായ മൂലധനച്ചെലവുമാണ് വളർച്ചയ്ക്ക് ഊർജമേകിയത്. മൺസൂണിൽ എൽ നിനോയുടെ സ്വാധീനം, ഖനന ഉൽപ്പാദനത്തിലെ ദൗർബല്യം, കയറ്റുമതി മന്ദഗതി, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഗവൺമെന്റ് മൂലധന ചെലവിന്റെ വേഗത കുറയുന്നത് എന്നിവ കണക്കിലെടുത്ത് ഇന്ത്യയുടെ വളർച്ചാ നിരക്ക് വരും പാദങ്ങളിൽ മിതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നാലാം പാദത്തിൽ 7.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) 8 ശതമാനം പ്രവചനത്തെ മറികടക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജൻസികളും പ്രതീക്ഷിക്കുന്നു.ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള നിരക്ക് ക്രമീകരണ പാനൽ 2023-24 ലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ശതമാനമായും ഒന്നാം പാദ വളർച്ചാ നിരക്ക് 8 ശതമാനമായും പ്രവചിച്ചിരുന്നു.

More Stories from this section

family-dental
witywide