
കൊല്ലം : കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പത്മകുമാറിനെയും ഭാര്യയേയും മകളേയും കുട്ടി തിരിച്ചറിഞ്ഞു. തിരിച്ചറിയല്‍ നടത്താനായി പെണ്‍കുട്ടിയെയും സഹോദരനെയും ക്യാമ്പില്‍ എത്തിച്ചിരുന്നു. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോള്‍ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്ന് സഹോദരനും മൊഴി നല്‍കി.
അതേസമയം, പത്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നതായുള്ള വിവരമുണ്ട്. ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടും കുടുംബത്തെ ബാധ്യതയിലേക്ക് തള്ളിവിട്ടു. പണം കണ്ടെത്താനായാണ് മൂവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകല്‍ പ്ലാന്‍ ചെയ്തതായാണ് വിലയിരുത്തല്‍.
Tags: