മോര്‍ച്ചറിയിലെ മൃതദേഹവുമായി ലൈംഗികബന്ധം : അമേരിക്കയില്‍ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന 79 വയസ്സുള്ള സ്ത്രീയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അമേരിക്കയിലെ ഒരു ആശുപത്രി സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റിലായി. 46 കാരനായ റാന്‍ഡല്‍ ബേര്‍ഡ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ഫീനിക്‌സിലെ ബാനര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലാണ് സംഭവം നടന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം ഇങ്ങനെ: 79 വയസുള്ള സ്ത്രീയുടെ മൃതദേഹം ഒക്ടോബര്‍ 22 ന് മോര്‍ച്ചറിയില്‍ എത്തി. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനും ഫ്രീസറിലേക്ക് വെക്കുന്നതിനുമുള്ള ചുമതല റാന്‍ഡല്‍ ബേര്‍ഡിനായിരുന്നു. ഇയാള്‍ മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇത് കാണാനിടയായ സഹപ്രവര്‍ത്തകര്‍ സംഭവം മേല്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തല കറങ്ങി വീഴാന്‍ തുടങ്ങിയപ്പോള്‍ മൃതദേഹത്തെ പിടിച്ചതാണെന്നും മറ്റുമൊക്കെ ഇയാള്‍ പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലില്‍ തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നുമാണ് ബേര്‍ഡ് പറഞ്ഞത്‌. എന്നാല്‍ സംഭവസ്ഥലത്ത് ഇയാളുടെ ഡിഎന്‍എ അവശേഷിക്കുന്നുണ്ടെന്നും സ്ത്രീയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മാത്രമല്ല, മൃതദേഹത്തിന്റെ വസ്ത്രത്തിനും സൂക്ഷിച്ച ബാഗിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

പോലീസ് അന്വേഷണം നടത്തുകയും കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തതിനാല്‍ ഇയാള്‍ക്കെതിരെ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide