അര്‍മിത വിടവാങ്ങി; ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച ഇറാനില്‍ പൊലീസ് മര്‍ദ്ദിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പോലീസ് മര്‍ദ്ദിച്ച പതിനാറു വയസ്സുകാരി മരിച്ചു. മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത അര്‍മിത ഗൊരാവന്ദ് എന്ന പതിനാറു വയസ്സുകാരിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ആശുപത്രി അധികൃതര്‍ അര്‍മിതയുടെ മരണം സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പാണ് പെണ്‍കുട്ടി പോലീസിന്റെ മര്‍ദ്ദനത്തിനിരയായത്. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഒക്ടോബര്‍ ഒന്നിന് കുര്‍ദിഷ് വംശജയായ അര്‍മിത രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്യവേയാണ് പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. ഹിബാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് അര്‍മിതയെ മര്‍ദിച്ചുവെന്നാണ് പൗരാവകാശ സംഘടനയായ ഹെന്‍ഗാവിന്റെ ആരോപണം. കുഴഞ്ഞുവീണ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കോമാ സ്‌റ്റേജിലാവുകയായിരുന്നു. പിന്നീട് മസ്തിഷ്‌ക മരണം സംഭവിക്കുകയും ഒടുവില്‍ അര്‍മിത മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് പൊലീസ് അര്‍മിതയെ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിക്ക് മസ്തിഷ്‌കമരണം സംഭവിച്ചുവെന്ന് ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. അതേസമയം അര്‍മിതയെ മര്‍ദ്ദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. യാത്ര ചെയ്യുന്നതിനിടെ രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നുെവന്നാണ് അധികൃതരുടെ വിശദീകരണം.

More Stories from this section

family-dental
witywide