‘പുതിയമുഖം…’; പുത്തൻ ലുക്കിൽ അടിമുടി മാറി എയർ ഇന്ത്യ, ചിത്രങ്ങൾ

ന്യൂഡൽഹി: പുതിയ വിമാനങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് എയർ ഇന്ത്യ. ലോഗോ ഡിസൈൻ ഉൾപ്പെടെ മാറിയതിന് ശേഷമുള്ള വിമാനങ്ങളുടെ ചിത്രമാണ് എയർ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഈ വർഷം ആദ്യമാണ് എയർ ഇന്ത്യ കമ്പനിയെ റീബ്രാൻഡ് ചെയ്തത്. ദ വിസ്ത എന്ന പേരിൽ പുതിയ ലോഗോയും കമ്പനി പുറത്തിറക്കിയിരുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ മുഖം മിനുക്കൽ.

പുതിയ ഡിസൈനും ലോഗോയോടും കൂടിയ A350 വിമാനങ്ങളുടെ ചിത്രങ്ങളാണ് എയർ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഫ്രാൻസിലെ ടോൾഹൗസ് വർക്ക്​ഷോപ്പിൽ നിന്നുള്ള ചിത്രങ്ങളാണിത്. പുതിയ രൂപത്തിലുള്ള വിമാനങ്ങൾ ശൈത്യകാലത്തോടെ ഇന്ത്യയിലെത്തി സർവീസ് ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിട്ടുള്ളത്.

വിമാനങ്ങൾ റീ​ബ്രാൻഡ് ചെയ്യാനായി 400 മില്യൺ ഡോളറാണ് എയർ ഇന്ത്യ ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. എയർ ഇന്ത്യയെ ലോകോത്തര എയർലൈനാക്കി മാറ്റുന്നതിന്റെ തുടക്കമാണ് ഡിസൈനിലെ മാറ്റമെന്ന് കമ്പനി സി.ഇ.ഒ കാംബെൽ വിൽസൺ അറിയിച്ചിരുന്നു. 2025ഓടെ പൂർണമായും പുതിയ ലോഗോയിലേക്ക് എയർ ഇന്ത്യ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

More Stories from this section

family-dental
witywide