
തിരുവനന്തപുരം: ഇന്നലെ മാത്രം 115 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെരാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആണ്. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.
രാജ്യത്ത് പുതിയ കൊറോണ വൈറസ് ഉപവകഭേദമായ ജെ.എന്‍.1 ന്റെ ആദ്യ കേസ് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നേരിയ പനി, ചുമ, മൂക്കിലെ അസ്വാസ്ഥ്യം, തൊണ്ടവേദന, മൂക്കൊലിപ്പ്, മുഖത്ത് വേദന അല്ലെങ്കില്‍ മര്‍ദ്ദം, തലവേദന, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ ജെ.എന്‍ 1 വേരിയന്റിന്റെ ലക്ഷണങ്ങളാണ്.