
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ഷമിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി ശ്രമം. ഷമിയുമായി ബി.ജെ.പി ദേശീയ നേതാക്കൾ ചർച്ച നടത്തി. ജന്മനാടായ ഉത്തർപ്രദേശിലെ അംറോഹയിൽ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം. ലോകകപ്പിലെ ഷമിയുടെ മികച്ച പ്രകടനത്തിനു ശേഷം അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം അമിത് ഷാ ഷമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
CWC 2023: PM Modi comforts Mohammed Shami with a hug, India pacer expresses gratitude to fans for "support"
— ANI Digital (@ani_digital) November 20, 2023
Read @ANI Story | https://t.co/WtvRVKKzTw#MohammedShami #PMNarendraModi #CWC23 #CWC2023Final #ICCCricketWorldCup pic.twitter.com/aPcaQaieKE
ഫൈനലിൽ തോറ്റ ഇന്ത്യയുടെ ഡ്രെസിങ് റൂമിൽ പ്രധാനമന്ത്രി എത്തി ഷമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ വലിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടിരുന്നു. ഷമിയുടെ ക്രിക്കറ്റിതര വാർത്തകൾ ഈയിടെയായി ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്.
അതിനിടെ, ഇന്നലെ നൈനിറ്റാളിലേക്ക് അവധിയാഘോഷിക്കാൻ പോയ ഷമി വഴിയിൽ അപകടത്തിൽപ്പെട്ട യുവാവിനെ കണ്ട് അയാളെ ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ ജീവൻ രക്ഷിക്കാനായത് വലിയ കാര്യമാണെന്ന് ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Is Mohammed Shami Joining BJP? Rumours Swirl After Indian Pacer’s Pics Meeting Amit Shah Go Viral