ഇഷ, ആകാശ്, അനന്ത്: റിലയന്‍സിന്റെ പുതിയ ഡയറക്ടര്‍മാര്‍,നിത പടിയിറങ്ങി

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ പുതിയ നോണ്‍ എക്സ്ക്യൂട്ടിവ് ഡയറക്ടര്‍മാരായി മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ നിയമിച്ചു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍നിന്ന് ഭാര്യ നിത അംബാനി പിന്മാറി. പുതിയ നിയമനങ്ങള്‍ക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ശുപാര്‍ശ നല്‍കുകയും ഓഹരി ഉടമകള്‍ അതിന് അനുമതി നല്‍കുകയുമായിരുന്നു.

ഇഷ, ആകാശ്, അനന്ത് എന്നിവര്‍ റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, ഊര്‍ജം തുടങ്ങിയ ബിസിനസുകളുടെ ചുമതല വഹിച്ചു വരികയായിരുന്നു. ആര്‍ഐഎല്‍ അനുബന്ധ കമ്പനികളുടെ ചുമതലകളും വഹിക്കുന്നുണ്ട്.

നിത അംബാനി പടിയിറങ്ങിയെങ്കിലും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്സന്‍ എന്ന നിലയില്‍ ആര്‍ഐഎല്‍ യോഗങ്ങളില്‍ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കും

More Stories from this section

dental-431-x-127
witywide