ഇസ്ലാമിന് യൂറോപ്പിൽ സ്ഥാനമില്ല; ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: യൂറോപ്പിൽ ഇസ്ലാമിക സംസ്‌കാരത്തിന് സ്ഥാനമില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. “ഇസ്‌ലാമിക സംസ്‌കാരവും നമ്മുടെ നാഗരികതയുടെ മൂല്യങ്ങളും തമ്മിൽ പൊരുത്തക്കേടിന്റെ ഒരു പ്രശ്‌നമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” മെലോണി വ്യക്തമാക്കി.

ശരീഅത്ത് നിയമം ഇറ്റലിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും ജോർജിയ മെലോണി വ്യക്തമാക്കി. റോമിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെലോണി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ലോകം അഭയാർത്ഥികളെ സ്വീകരിക്കുന്ന പ്രക്രിയയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് ഋഷി സുനക് തന്റെ പ്രസംഗത്തിൽ പറഞ്ഞു, അതേസമയം വർദ്ധിച്ചുവരുന്ന അഭയാർത്ഥികളുടെ തള്ളിക്കയറ്റം യൂറോപ്പിന്റെ ചില ഭാഗങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് സുനക് കൂട്ടിച്ചേർത്തു.

രണ്ടാം ലോക മഹായുദ്ധത്തിനും ബെനിറ്റോ മുസോളിനിക്കും ശേഷം ഇറ്റലിയില്‍ അധികാരത്തിലേറുന്ന തീവ്ര വലതുപക്ഷ, ദേശീയവാദ സര്‍ക്കാരാണ് 45കാരിയായ ജോര്‍ജിയ മെലോണിയുടേത്. ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ) നേതാവായ മെലോണിയുടെ ആരാധ്യപുരുഷന്‍ ഇറ്റാലിയന്‍ ഏകാധിപതിയും ഫാഷിസത്തിന്റെ സ്ഥാപകനുമായ മുസോളിനിയാണ്.മുസ്‌ലിംകളോടും ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തുന്ന മെലോണി വലിയ വേദികളിലൊക്കെ തന്റെ തീവ്രവാദ നിലപാടുകള്‍ തുറന്നു പറയാറുണ്ട്.

More Stories from this section

family-dental
witywide