
ടെല്‍ അവീവ് : ഐക്യരാഷ്ട്രസഭയുടെ കടുത്ത ആശങ്കയും ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളും അവഗണിച്ച് ചൊവ്വാഴ്ചയും ഇസ്രായേല്‍ ഗാസ ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരായ ആക്രമണം തുടര്‍ന്നു.
ഗാസ ഭരിക്കുന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസിനെ നശിപ്പിക്കുന്നത് വരെ സമാധാനമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പ്രതിജ്ഞയെടുത്തു, യുദ്ധം മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സൈന്യം പറഞ്ഞു.
കനത്ത കരയുദ്ധം തുടരുന്നതിനിടെ വടക്കന്‍ ഗാസയിലെ ജബാലിയയിലും തെക്ക് ഖാന്‍ യൂനിസിലും സൈനിക സൈറ്റുകളും ടണല്‍ ഷാഫ്റ്റുകളും തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ മധ്യ ഗാസയില്‍ ബോംബ് വര്‍ഷിച്ചതിനെത്തുടര്‍ന്ന് കറുത്ത പുകകൊണ്ട് പ്രദേശമാകെ മേഘാവൃതമായി.
അതേസമയം, ‘ഇസ്രായേല്‍ സൈന്യം മധ്യ ഗാസയില്‍ തുടര്‍ച്ചയായി ബോംബാക്രമണം നടത്തുന്നതില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് വക്താവ് സെയ്ഫ് മഗാംഗോ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഇറാഖില്‍, യുഎസ് സൈന്യം ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു, ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം യുഎസിനും സഖ്യസേനയ്ക്കുമെതിരായ നിരവധി ആക്രമണങ്ങള്‍ നടത്തിയിയിരുന്നു ഇറാന്‍ അനുകൂലികള്‍.
ചൊവ്വാഴ്ച രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും അക്രമം വര്‍ദ്ധിച്ചിട്ടുണ്ട്.










