ഇസ്രയേല്‍ – ഹമാസ് യുദ്ധം: പലസ്തീന് പിന്തുണയുമായി ചൈന

ജറുസലം: ഗാസയില്‍ ഇസ്രയേല്‍ കടുത്ത ആക്രമണം തുടരുന്നതിനിടെ, പലസ്തീനിനെ പിന്തുണച്ച് ചൈന രംഗത്തെത്തി. സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് സർക്കാർ പലസ്തീൻ പ്രശ്നത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കണമെന്ന് രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. ശാശ്വതമായ സമാധാനത്തിനുള്ള വഴികൾ തേടണമെന്നും സമാധാന ചർച്ചകൾ പുനഃസ്ഥാപിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇസ്രയേലിനുള്ള പിന്തുണ അമേരിക്ക ഉറപ്പിച്ചു പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന് ഇറാന്റെ പിന്തുണ ലഭിച്ചെന്ന ഹമാസ് നേതാക്കളുടെ വെളിപ്പെടുത്തല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍. ആക്രമണത്തെ ഇറാന്‍ പിന്തുണച്ചതായി ബിബിസിയോടായിരുന്നു ഹമാസ് വ്യക്തമാക്കിയത്. ഇതിനിടെ വടക്കന്‍ ഇസ്രയേല്‍ മേഖലയില്‍ നടന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം ആഗോള തലത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകഴിഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരും. പോരാട്ടം കടുത്തതിനു പിന്നാലെ രക്ഷാ സമിതി ചേരണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് യുഎന്‍ രക്ഷാസമിതി രഹസ്യയോഗം ചേരുന്നത്. കാര്യമായ പ്രകോപനം കൂടാതെ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇന്നലെ തന്നെ അപലപിച്ചിരുന്നു.

More Stories from this section

family-dental
witywide