ഗൂഗിളിലെ പലസ്തീൻ, അറബ്, മുസ്ലിം ജീവനക്കാർക്ക് പിന്തുണയുമായി സിഇഒ സുന്ദർ പിച്ചൈ

കാലിഫോർണിയ: കഴിഞ്ഞയാഴ്ച ഇസ്രയേലിൽ നടന്ന ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, ഗൂഗിൾ-ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ജീവനക്കാരെ അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ അയച്ചു. കമ്പനിക്ക് മേഖലയിൽ 2,000-ത്തിലധികം ജീവനക്കാരുണ്ടെന്നും ഭീഷണികളെയും വ്യാജ വാർത്തകളെയും നേരിടാൻ സുരക്ഷാ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേലിലും ഗാസയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി 8 മില്യൺ ഡോളറിന്റെ ധനസഹായമാണ് ഇപ്പോൾ പിച്ചൈ പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ഇ-മെയിലിൽ, രണ്ട് പ്രത്യേക പാരഗ്രാഫുകളിലായി ഗൂഗിളിലെ ജൂത ജീവനക്കാർക്കും പലസ്തീനിയൻ, അറബ്, മുസ്ലിം ജീവനക്കാർക്കുമുള്ള പിന്തുണയും അവരുടെ സുരക്ഷയിലുള്ള ആശങ്കയും അറിയിച്ച് സുന്ദർ പിച്ചൈ രംഗത്തുവന്നിട്ടുണ്ട്.

“ഇസ്രയേലിലെ ഗൂഗിളർമാർ ഇപ്പോഴും സുരക്ഷിതമായ ഇടങ്ങളിൽ അഭയം പ്രാപിക്കുന്നു. ഞങ്ങളുടെ ടെൽ അവീവ്, ഹൈഫ ഓഫീസുകളിൽ ഷെൽട്ടറുകൾ ഉണ്ട്, അവ ആവശ്യമുള്ള ഗൂഗിളർമാർക്കായി തുറന്നിരിക്കുന്നു,” പിച്ചൈ അറിയിച്ചു.

ഇസ്‌ലാമോഫോബിയയുടെ വർധനവ് തങ്ങളുടെ ഫലസ്തീൻ, അറബ്, മുസ്‍ലിം ജീവനക്കാരെ തീവ്രമായി ബാധിക്കുന്നതായും യുദ്ധത്തിനും മാനുഷിക പ്രതിസന്ധിക്കും ഇടയിൽ ഗാസയിലെ പലസ്തീൻ പൗരന്മാർക്ക് കടുത്ത നാശനഷ്ടവും ജീവഹാനിയും നേരിടേണ്ടിവരുന്നത് ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഇ-മെയിലിൽ കുറിച്ചു. ഇസ്രയേലിലും ഗാസയിലും ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന നോൺ പ്രോഫിറ്റ് സ്ഥാപനങ്ങൾക്ക് കമ്പനി 8 മില്യൺ ഡോളർ ഗ്രാന്റായി നൽകുന്നതായും അദ്ദേഹം അറിയിച്ചു.

More Stories from this section

family-dental
witywide