ഇസ്രയേൽ അധിനിവേശ രാജ്യം; സ്വയം പ്രതിരോധിക്കാൻ അവകാശമില്ലെന്ന് യുഎന്നിൽ റഷ്യ

യുഎൻ: സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമില്ലെന്ന് യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര പ്രത്യേക സമ്മേളനത്തിൽ റഷ്യ. റഷ്യയുടെ പ്രതിനിധി വാസ്‍ലി നെബെൻസിയ ആണ് ബുധനാഴ്ച നടന്ന സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.

സ്വന്തം സുരക്ഷ ഉറപ്പാക്കാനും തീവ്രവാദത്തെ പ്രതിരോധിക്കാനും ഇസ്രയേലിന് അവകാശമുണ്ട്. എന്നാൽ, ഈ അവകാശം പൂർണമായും ലഭിക്കണമെങ്കിൽ നമ്മൾ പലസ്തീൻ പ്രശ്നം പരിഹരിക്കണം. യുഎൻ സുരക്ഷാസമിതിയുടെ പ്രമേയങ്ങൾ അനുസരിച്ചാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്.

“നൂറ്റാണ്ടുകളായി പീഡനം അനുഭവിച്ചു വരുന്ന വിഭാഗമാണ് ജൂത ജനത. അന്ധമായ പ്രതികാരത്തിന്റെ പേരിൽ നഷ്ടപ്പെട്ട നിരപരാധികളുടെ ജീവനുകൾ, സാധാരണക്കാരുടെ കഷ്ടപ്പാടുകൾ എന്നിവ നീതി പുനഃസ്ഥാപിക്കുകയോ മരിച്ചവരെ ജീവിപ്പിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യില്ലെന്ന് മറ്റാരേക്കാളും നന്നായി ജൂതന്മാർ അറിയണം,” അദ്ദേഹം പറഞ്ഞു.

യുഎസി​ന്റേയും മറ്റ് സഖ്യരാജ്യങ്ങളുടേയും കാപട്യം ഇപ്പോൾ പുറത്ത് വരികയാണ്. മുമ്പൊക്കെ സംഘർഷമുണ്ടാവുമ്പോൾ മനുഷ്യാവകാശ നിയമങ്ങൾ ബഹുമാനിക്കാൻ പറയുന്ന യുഎസ് അന്വേഷണ കമ്മിറ്റികളെ നിയമിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമായിരുന്നു. വർഷങ്ങളായി തുടരുന്ന അക്രമങ്ങൾക്ക് അറുതി വരുത്താനുള്ള അവസാന ആശ്രയമെന്ന നിലയിൽ യഥാർത്ഥത്തിൽ ബലപ്രയോഗം നടത്തുന്നവർക്കെതിരെയാണ് ഇത്തരത്തിൽ യുഎസ് നടപടികൾ സ്വീകരിക്കാറുള്ളതെന്നും അദ്ദേഹം വിമർശിച്ചു.

More Stories from this section

family-dental
witywide