ഗാസ വെയര്‍ഹൗസ് 24 മണിക്കൂറിനുള്ളില്‍ ശൂന്യമാക്കുമെന്ന് ലോകാരോഗ്യ സംഘടനയോട് പറഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍

ഗാസ വെയര്‍ഹൗസ് 24 മണിക്കൂറിനുള്ളില്‍ ശൂന്യമാക്കുമെന്ന് ലോകാരോഗ്യ സംഘടനയോട് പറഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍

ജറുസലേം: തെക്കന്‍ ഗാസയിലെ ഗ്രൗണ്ട് ഓപ്പറേഷനുകള്‍ ഇല്ലാതാക്കുന്നതിന് മുമ്പ് മരുന്നുകളും മറ്റ് ചികിത്സാ ഫസ്റ്റ് എയ്ഡുകളും സൂക്ഷിച്ച വെയര്‍ഹൗസ് 24 മണിക്കൂറിനുള്ളില്‍ ശൂന്യമാക്കുമെന്ന് ലോകാരോഗ്യ സംഘടനയോട് പറഞ്ഞിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം.

വെയര്‍ഹൗസുകള്‍ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ ബന്ധപ്പെട്ട യുഎന്‍ പ്രതിനിധികളോട് അത് വ്യക്തമാക്കിയിട്ടുണ്ടെന്നും ഫലസ്തീന്‍ സിവിലിയന്‍ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള ഇസ്രായേലി പ്രതിരോധ മന്ത്രാലയ അംഗം പറഞ്ഞു.

എന്നാല്‍, ഗ്രൗണ്ട് ഓപ്പറേഷനുകള്‍ നടക്കുന്നതിനാല്‍ വെയര്‍ഹൗസ് ശൂന്യമാക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയില്‍ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗാസയിലെ ഞങ്ങളുടെ മെഡിക്കല്‍ വെയര്‍ഹൗസില്‍ നിന്ന് ഞങ്ങളുടെ സാധനങ്ങള്‍ നീക്കം ചെയ്യണം, കാരണം ഗ്രൗണ്ട് ഓപ്പറേഷന്‍ അത് ഉപയോഗശൂന്യമാക്കുമെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചത് വലിയ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide