
ഇസ്രയേല്‍ ഒരു തുടക്കം മാത്രമെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹര്‍. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം ആറാം ദിവസവും രൂക്ഷമായി തുടരുന്നതിനിടെയാണ് ഹമാസ് കമാന്‍ഡറുടെ ഭീഷണി സന്ദേശം. ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും ലോകം മുഴുവന്‍ ഇതുപോലെ കീഴ്‌പ്പെടുത്തുമെന്നുമാണ് ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് അല്‍ സഹര്‍ പറഞ്ഞത്. ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലേയാണ് വീഡിയോ സന്ദേശം പുറത്തു വിട്ടിരിക്കുന്നത്.
‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേല്‍. ഈ ഭൂമി മുഴുവന്‍ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവില്‍ വരും. അനീതിയോ അടിച്ചമര്‍ത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീന്‍ ജനതയ്ക്കും അറബ് വംശജര്‍ക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’വിഡിയോ സന്ദേശത്തില്‍ മഹ്‌മൂദ് അല്‍ സഹര്‍ പറഞ്ഞു.
















