
കാന്‍ബെറ: ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തില്‍ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഹബ്സോറ (ഹിബ്രുവില്‍ ‘ദി ഗോസ്പെല്‍’) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോംബിങ്ങിനുള്ള കൂടുതല്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിനും ഹമാസ് പ്രവര്‍ത്തകരുമായി ലൊക്കേഷനുകള്‍ ബന്ധിപ്പിക്കുന്നതിനും എത്രപേര്‍ മരിക്കുമെന്നത് സംബന്ധിച്ചുള്ള എണ്ണം മുന്‍കൂട്ടി കണക്കാക്കുന്നതിനും ഈ സംവിധാനം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇതുപോലുള്ള എ.ഐ ടാര്‍ഗെറ്റിംഗ് സിസ്റ്റങ്ങള്‍ ഇതിനകം തന്നെ യുദ്ധത്തിന്റെ സ്വഭാവം മാറ്റുകയാണെന്നാണ് വിവരം. ഭാവിയില്‍ യുദ്ധത്തിലേര്‍പ്പെടുന്ന മറ്റ് രാജ്യങ്ങളും ഇത്തരത്തില്‍ എ.ഐയിലേക്ക് തിരിയുന്നതിനുള്ള പ്രവണത ഇതോടെ ഉടലെടുക്കുകയാണ്.
ശത്രുസൈനികരുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നതിനും തങ്ങളുടെ സൈനികരുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമായി സൈന്യങ്ങള്‍ റിമോട്ട്, സ്വയംഭരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ എ.ഐ സംവിധാനങ്ങള്‍ക്ക് സൈനികരെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയും, കൂടാതെ യുദ്ധത്തിന്റെ വേഗതയും തീവ്രതയും അതുണ്ടാക്കുന്ന ആഘാതവും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
സ്വന്തം സൈനികര്‍ക്ക് അപകടസാധ്യതയില്ലാതെ ശത്രുസൈന്യങ്ങളെ ഇഷ്ടാനുസരണം കൊല്ലാന്‍ കഴിയുമ്പോള്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഹബ്സോറ സംവിധാനം ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണ’ പിന്തുണ പോലെയുള്ള സഹായങ്ങള്‍ മുതല്‍ മനുഷ്യ ഇടപെടലില്ലാതെ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കാനും ആക്രമിക്കാനും കഴിയുന്ന ‘മാരകമായ സ്വയംഭരണ ആയുധ സംവിധാനങ്ങള്‍ വരെയുള്ള യുദ്ധത്തിന്റെ എല്ലാ തലങ്ങളിലും എ.ഐ സ്വാധീനത്തിലാണ്.
ഈ സംവിധാനങ്ങള്‍ക്ക് യുദ്ധത്തിന്റെ സ്വഭാവം പുനഃക്രമീകരിക്കാനുള്ള കഴിവുണ്ട്, ഇത് ഒരു മാരക ആക്രമണത്തിലേക്ക് കടക്കുന്നത് എളുപ്പമാക്കുന്നു.
അതേസമയം, യുദ്ധസമയത്ത് അപകടകരമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാവുന്ന ഇത്തരം സംവിധാനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ യുദ്ധമുഖത്തെ നഷ്ടത്തിന്റെ വിലകൂട്ടും.
നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വിശ്വസിക്കാനുള്ള മനുഷ്യന്റെ പ്രവണത എ.ഐ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം, ഇസ്രയേലിലും അത്തരം തെറ്റുകള്‍ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു ആക്രമണത്തിനോ പ്രത്യാക്രമണത്തിനോ സൈനികര്‍ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് എടുക്കുന്ന തീരുമാനങ്ങളേക്കാള്‍ വേഗത്തില്‍ എ.ഐ സംവിധാനങ്ങല്‍ വഴി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാമെന്നും യുദ്ധത്തിന്റെ വേഗത കൂട്ടാനാകുമെന്നും ഇസ്രയേല്‍ തന്നെ തരുന്ന അനുഭവപാഠമായി വിലയിരുത്തപ്പെടുന്നുണ്ട്.










