താക്കീതുമായി ഇറാൻ, അമേരിക്ക നിലപാട് മയപ്പെടുത്തുന്നു, അണിയറ നീക്കങ്ങള്‍ സജീവം

ജറുസലം: ഇസ്രയേല്‍ – പലസ്തീൻ സംഘര്‍ഷം ഉച്ചകോടിയില്‍ എത്തിനില്‍ക്കെ മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ സജീവമായി. യുദ്ധം അവസാനിക്കുമോ അതോ മറ്റൊരു ലോകയുദ്ധത്തിലേക്ക് പോകുമോ എന്നത് കാത്തിരുന്നു കാണാം.

സമയപരിധി അവസാനിച്ചിട്ടും ഇതുവരെ ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചില്ല എന്നത് സമാധാനം പകരുന്ന വാര്‍ത്തയാണ്. അതേസമയം ഇനിയും പലസ്തീനെ ആക്രമിച്ചാല്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കില്ല എന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. ഇറാൻ് വിദേശകാര്യ മന്ത്രി ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. സ്വയം പ്രതിരോധിക്കാനുളള ഇസ്രയേലിൻ്റെ അവകാശത്തിൻ്റെ പേരില്‍ പലസ്തീനുള്ളില്‍ കയറി ആക്രമിക്കാൻ അവകാശമില്ല എന്ന് ചൈന ഇന്നലെ വ്യക്തമാക്കിയിരുന്നു.

റഷ്യയും ഇസ്രയേല്‍ ആക്രണത്തിന് എതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നു. അറബ് രാജ്യങ്ങള്‍ എല്ലാം തന്നെ പലസ്തീനു അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുക്കുന്നത് . ലെബനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള ഹിസ്ബുല്ല ആക്രമണം തുടരുന്നുമുണ്ട്. ലെബനൻ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഒപ്പം സിറയിയിലെ ആലപ്പോ , ഡമാസ്കസ് വിമാനത്തവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ കരയുദ്ധം എന്ന അടുത്ത നീക്കത്തിലേക്ക് പോകും മുമ്പ് ഇസ്രയേല്‍ ഒരിക്കല്‍ കൂടി ആലോചിക്കുമെന്ന് ഉറപ്പായി. അമേരിക്ക എല്ലാ പിന്തുണയും ഇസ്രയേലിന് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പലസ്തീൻ രാജ്യത്ത് ഇസ്രയേല്‍ അധികാരം സ്ഥാപിക്കുന്നതിന് അമേരിക്ക എതിരാണ് എന്ന് ജോ ബൈഡൻ വ്യക്തമാക്കി. ഹമാസും ഹിസ്ബുല്ലയും ഇല്ലാതാവേണ്ടത് അത്യാവശ്യം തന്നെയാണ് എന്നാല്‍ പലസ്തീൻ അതോറിറ്റിയുടെ കീഴിലുള്ള പലസ്തീൻ രാജ്യത്തിൻ്റെ പരമാധികാരം അംഗീകരിക്കണം എന്നാണ് അമേരിക്കൻ നിലപാട്. അതിനിടെ ജോ ബൈഡൻ ഇസ്രയേലിലേക്കു വരുന്നു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും വരുന്നുണ്ട്. സ്ഥലത്തെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിന്‍കൻ, പ്രതിരോധ സെക്രട്ടറി ലോയ്ജ് ഓസ്റ്റിൻ എന്നിവര്‍ വിവിധ അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഗാസയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം അങ്ങേയറ്റം ദുരിതപൂര്‍ണമായ സാഹചര്യത്തില്‍ കരയുദ്ധം കൂടി നടത്തരുത് എന്നാണ് ഭൂരിപക്ഷം ലോക രാജ്യങ്ങളുടേയും അഭിപ്രായം. അതിനിടെ പലസ്തീനിലേക്ക് കുറച്ചു സമയത്തേക്ക് കുടവെള്ളം നല്‍കാൻ് ഇസ്രയേല്‍ അനുവദിച്ചു. പക്ഷേ ഇപ്പോഴും കൂട്ടപാലായനം തുടരുകയാണ്.

ചൈന കൂടി രംഗത്ത് വന്നതോടെ ഇന്ത്യ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോവുകയാണ്. ഹമാസ് ആക്രമണം നടന്ന ഉടൻ ഇന്ത്യ ഇസ്രയേലിന് പിന്തുണ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തേണ്ടി വന്നു. അറബ് രാജ്യങ്ങളുടെ സമ്മര്‍ദഫലമായാണ് ഇതെന്ന് കരുതപ്പെടുന്നു. പലസ്തീൻ്‍ രാജ്യത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്നു എന്ന് പിന്നീട് ഇന്ത്യ പ്രസ്താവന നടത്തിയിരുന്നു. ഇന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻ്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്.

Israel – Palestine war; Iran warns Israel, Us softens its stand

More Stories from this section

family-dental
witywide