
ലണ്ടൻ : ഇസ്രയേൽ പലസ്തീൻ സംഘർഷത്തെപ്പറ്റിയുള്ള ഹോളിവുഡ് നടി ആഞ്ജലിന ജോളിയുടെ പരാമർശത്തെ പരിഹസിച്ച് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. പിയേഴ്സ് മോർഗനുമായുള്ള ഇന്റർവ്യൂവിലാണ് അവരുടെ പരാമർശങ്ങളെ തള്ളിക്കളയുന്നുവെന്ന് പ്രസിഡന്റ് പ്രസ്താവിച്ചത്. ജോളി ഇതുവരെ ഗാസ സന്ദർശിച്ചിട്ടില്ല. അവിടെ എന്താണ് നടക്കുന്നത് എന്ന് അവർക്ക് അറിയില്ല. ഇസ്രയേലികൾക്ക് പ്രതിരോധത്തിനായുള്ള ഒന്നും ആഞ്ജലിന വാഗ്ദാനം ചെയ്യുന്നില്ലെന്നും ഐസക് ഹെർസോഗ് പറഞ്ഞു.
ഒരു രാഷ്ട്രമെന്ന നിലയിൽ വലിയ ക്രൂരതയാണ് ആദ്യദിനം ഇസ്രയേൽ നേരിട്ടതെന്നും താൻ അതിന് സാക്ഷിയാണെന്നും ഐസക് ഹെർസോഗ് കൂട്ടിച്ചേർത്തു. പലായനം ചെയ്യാൻ ഇടമില്ലാത്ത ജനതയ്ക്കു നേരെ ബോധപൂർവം നടത്തുന്ന ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗാസ വലിയ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുകയാണെന്നും ആഞ്ജലിന കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.
ഗാസ ജയിലായത് ഇസ്രയേൽ കാരണമല്ലെന്നും ഭീകരത നിറഞ്ഞ ഇറാനിയൻ താവളമാണ് ഗാസയെന്നും ഹെർഗോസ് പറഞ്ഞു. ഗാസയിൽ മാനുഷിക പ്രതിസന്ധിയില്ലെന്നും ഹെർഗോസ് കൂട്ടിച്ചേർത്തു.
Israel President Slams Angelina Jolie For Comments On Gaza War













