
വാഷിംഗ്ടണ്‍: ഗാസയിലെ ഹമാസിന്റെ തുരങ്ക സമുച്ചയത്തിലേക്ക് ഇസ്രായേല്‍ സൈന്യം കടല്‍വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങിയെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രക്രിയയ്ക്ക് ആഴ്ചകളെടുക്കുമെന്നാണ് വിവരം.
ഹമാസ് ഗ്രൂപ്പ് ബന്ദികളേയും പോരാളികളേയും യുദ്ധസാമഗ്രികളേയും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്ന തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ ഇത്തരത്തില്‍ വെള്ളം പമ്പ് ചെയ്യുന്നത് സായിക്കുമെന്ന് അമേരിക്കയെ ഉദ്ദരിച്ച് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കടല്‍വെള്ളം ഗാസയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് വിവിധ കോണുകളില്‍ നിന്നും ആശങ്ക ഉയരുന്നതിനിടയിലാണ് ഇസ്രയേല്‍ നടപടി പുരോഗമിക്കുന്നത്.
എന്നാല്‍, ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.










