
ടെല്‍ അവീവ്: ഹമാസുമായുള്ള യുദ്ധം ഏതാനും മാസങ്ങള്‍ കൂടി നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം പ്രധാനമന്ത്രി വീണ്ടും ‘സമ്പൂര്‍ണ വിജയത്തിലെത്താതെ പിന്മാറില്ലെന്ന പ്രതിജ്ഞയില്‍ ഉറച്ചു നില്‍ക്കുകയാണ്.
നിലവിലെ സംഘര്‍ഷത്തിന്റെതീവ്രമായ ഘട്ടം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ഇസ്രായേല്‍ യുഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഇസ്രായേല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്നും ഇസ്രയേലിനുള്ള പിന്തുണ ഇല്ലാതാകുമെന്ന മുന്നറിയിപ്പുമുണ്ട്.
ഗാസയിലെ രണ്ടാമത്തെ നഗരമായ ഖാന്‍ യൂനിസിലേക്കുള്ള നുഴഞ്ഞുകയറ്റം വ്യാഴാഴ്ച നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ ഇസ്രായേലിന് ഗാസയുടെ മധ്യഭാഗത്ത് ആക്രമണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഗാസയിലുടനീളമുള്ള ഇന്റര്‍നെറ്റ്, ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ താറുമാറായിട്ടുണ്ട്. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം എന്‍ക്ലേവില്‍ 18,700-ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ കീഴിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നു.










