
പലരേയും മരണം കൊണ്ടുപോയി, പലരും നാട്ടുവിട്ടു, ശേഷിക്കുന്നവരാകട്ടെ പട്ടിണിയിലും-ഗാസയെ ഉറ്റുനോക്കി ലോകം
ഗാസ: യുദ്ധം തുടരുന്നതിനാല്‍ ഗാസയിലെ ജനസംഖ്യയുടെ പകുതിയും പട്ടിണിയിലാണെന്ന് മുതിര്‍ന്ന യുഎന്‍ സഹായ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.
ആവശ്യമുള്ള സാധനങ്ങളുടെ ഒരു ഭാഗം മാത്രമേ ഗാസയില്‍ ശേഷിക്കുന്നവര്‍ക്കായി എത്തിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും പത്തില്‍ ഒമ്പത് ആളുകള്‍ക്കും ദിവസവും ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്നും യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കാള്‍ സ്‌കൗ പറഞ്ഞു,
അതേസമയം, ഹമാസിനെ ഉന്മൂലനം ചെയ്യാനും ഇസ്രായേലി ബന്ദികളെ നാട്ടിലെത്തിക്കാനും ഗാസയില്‍ വ്യോമാക്രമണം തുടരണമെന്ന് ഇസ്രായേല്‍ പറയുന്നു. ഒരു സാധാരണക്കാരന്റെ ഏത് മരണവും വേദനയും വേദനാജനകമാണെന്നും പക്ഷേ ഞങ്ങള്‍ക്ക് മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളില്ലെന്നും ഇസ്രയേലും ചൂണ്ടിക്കാട്ടുന്നു
ഒക്ടോബര്‍ 7-ന് ഇസ്രയേലിന്റെ കനത്ത കാവല്‍ വേലി തകര്‍ത്ത് ഹമാസ് പോരാളികള്‍ 1,200 പേരെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തതോടെ ഗാസയ്ക്ക് പുറത്തേക്കും അകത്തേക്കും ഉള്ള സഞ്ചാരം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.
ഇതിന് മറുപടിയായി, ഇസ്രായേല്‍ ഗാസയുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കുകയും പ്രദേശത്ത് വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തു, ഗാസക്കാര്‍ വളരെയധികം ആശ്രയിക്കുന്ന സഹായ വിതരണം പരിമിതപ്പെടുത്തുന്നതിലേക്ക് ഇത് വഴിയൊരുക്കി.
7,000-ത്തിലധികം കുട്ടികള്‍ ഉള്‍പ്പെടെ 17,700-ലധികം ഗസ്സക്കാരെ പ്രതികാര ദാഹത്തില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു.










